Latest NewsNewsFood & CookeryLife StyleHealth & Fitness

കിവി കഴിച്ചാൽ ഇത്രയും ​ഗുണങ്ങളോ…?

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ അകറ്റി നിര്‍ത്താന്‍ കിവി കഴിക്കുന്നതിലൂടെ സാധിക്കും.

ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകൾ ആണിതിനുള്ളത്.ചൈനീസ് ഗൂസ്ബെറിയെന്ന പേരിലും ഈ പഴം അറിയപ്പെടുന്നു.

Read Also : ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം; മിഗ് 29 ഫൈറ്റര്‍ വിമാനം പറത്താന്‍ വ്യോമസേന വനിതാ പൈലറ്റുമാരെ നിയോഗിക്കുന്നു

വിറ്റമിൻ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി കിവിയിലുണ്ട്. ഗർഭസ്ഥശിശുവിനും ഗർഭിണിക്കും ആവശ്യമായ വിറ്റമിൻ സി ഇതുവഴി ശരീരത്തിലെത്തും. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ കുറയാനും കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button