കൊച്ചി : ഒരു വ്യക്തി മാത്രം ശാക്തീകരിക്കപ്പെടുന്നതിലല്ല കാര്യം, സമൂഹം മൊത്തമായി ശാക്തീകരിക്കപ്പെടുമ്പോഴേ ശാക്തീകരണം എന്ന വാക്കിന് അർഥമുള്ളൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
നിയമസഭ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി സെന്റ് തെരേസാസ് കോളജിൽ വിദ്യാർഥിനികളുമായി സംവദിക്കുമ്പോഴാണു സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും അടിസ്ഥാന തത്വങ്ങളെക്കുറിച്ചും രാഹുൽ പറഞ്ഞത്.
സ്ത്രീ ശാക്തീകരണമെന്നതു മൗലികമായതാണ്, രാജ്യത്തെ മാറ്റുന്നതാണ് എന്നു പറഞ്ഞായിരുന്നു രാഹുൽ വിദ്യാർഥിനികളുമായി സംസാരിച്ചു തുടങ്ങിയത്. ഒരാൾ അറിവുണ്ടെന്നു കരുതി മുന്നോട്ടു പോകുന്നതിൽ കാര്യമില്ല. പകരം പ്രായോഗിക തലത്തിൽ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാനം. വിനയമുണ്ടാകുക ഏറ്റവും പ്രധാനപ്പെട്ടതാണ്. വിനയത്തിൽനിന്നാണ് ശാക്തീകരണമുണ്ടാകുന്നതെന്നും രാഹുൽ പറഞ്ഞു.
Post Your Comments