Latest NewsKeralaNews

പിണറായി സര്‍ക്കാരിന് മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ല, ചെറുപ്പക്കാര്‍ നിരാശര്‍ : രാഹുല്‍ ഗാന്ധി

കൊച്ചി: ഇ.എം.സി.സി കരാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എം.പി. അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ രഹസ്യമായി കരാര്‍ ഒപ്പിട്ടുവെന്നും അത് എന്തിനാണെന്നും രാഹുല്‍ ചോദിച്ചു. വൈപ്പിനില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Read Also : സംസ്ഥാനത്ത് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു, തുറന്നുപറഞ്ഞ് എം.എ.ബേബി

മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാന്‍ ചങ്കൂറ്റമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കരാര്‍ രഹസ്യമാക്കിയത്. മോഷണമുതലുമായി കളളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു.

കേരളത്തിലെ ചെറുപ്പക്കാര്‍ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനയില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ചെറുപ്പക്കാര്‍ക്കും പരിചയ സമ്പന്നര്‍ക്കും പ്രാധാന്യമുളള സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങള്‍ വിജയിച്ച് നിയമസഭയിലെത്തിയാല്‍ കേരളത്തിലെ വിവിധതരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button