COVID 19Latest NewsNewsInternational

കോവിഡ് വ്യാപനം രൂക്ഷം; ആഗോളതലത്തിൽ രോഗ ബാധിതരുടെ എണ്ണം 12.38 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. നാല് ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 27.27 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. രണ്ട് കോടിയിലധികം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പതിനാറ് ലക്ഷം പിന്നിട്ടു. നാൽപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.1.60 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. നിലവിൽ മൂന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.

 

രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടിയിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 5.55 ലക്ഷം പേർ മരിച്ചു.ബ്രസീലിൽ ഒരു കോടി പത്തൊൻപത് ലക്ഷം രോഗബാധിതരുണ്ട്. നാൽപതിനായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2.94 ലക്ഷം പേർ മരിച്ചു. റഷ്യ,ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.റഷ്യയിൽ നാൽപത്തിനാല് ലക്ഷം പേർക്കും, ബ്രിട്ടനിലും ഫ്രാൻസിലും നാൽപത്തിരണ്ട് ലക്ഷം പേർക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button