COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 404പേർക്ക്

ജിദ്ദ: സൗദിയിൽ ദൈനംദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇന്ന് 404 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 4,012 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 595 പേരുടെ നില അതീവ ഗുരുതരമാണ്.

നേരത്തെ കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ 387 പേർ രോഗമുക്തി നേടി. ചികിത്സയിലുണ്ടായിരുന്നവരിൽ നാല് പേർ കൂടി മരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,424 ആയി ഉയർന്നിരിക്കുന്നു. ഇവരിൽ 3,74,799 പേർക്കും രോഗം ഭേദമായി.

ആകെ മരണസംഖ്യ 6,613 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 184, കിഴക്കൻ പ്രവിശ്യ 73, മക്ക 66, അൽ ഖസീം 14, ഹാഇൽ 12, മദീന 12, വടക്കൻ അതിർത്തി മേഖല 12, തബൂക്ക് 8, അസീർ 6, അൽജൗഫ് 6, ജീസാൻ 5, അൽബാഹ 4, നജ്റാൻ 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button