KeralaNattuvarthaLatest NewsNews

എന്നെയാ പേടിപ്പിക്കുന്നെ, കൂവിയോടിച്ചാല്‍ ഓടുന്ന ഏഭ്യനല്ലെടാ ഞാന്‍; കൂകിവിളിച്ച നാട്ടുകാരെ ‌ ചീത്ത പറഞ്ഞ് പിസി ജോർജ്

നീയിവിടെ കൂവിക്കൊണ്ടിരിക്കും. ഞാന്‍ കാണിച്ചുതരാം

ഈരാറ്റുപേട്ടയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ചോദിച്ചെത്തിയ ജനപക്ഷം സ്ഥാനാര്‍ത്ഥി പിസി ജോര്‍ജിനെ കൂവിവിളിച്ച്‌ നാട്ടുകാര്‍. ഇതിൽ പ്രകോപിതനായ പിസി നാട്ടുകാരെ ചീത്തവിളിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. മാദ്ധ്യമപ്രവര്‍ത്തകനായ റഹീസ് റഷീദ് സംഭവത്തിന്റെ വീഡിയോ ദൃശ്യം പങ്കുവച്ചിട്ടുണ്ട്.

പിസി ജോര്‍ജ് ജനങ്ങളോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ…

‘ഒരു സ്ഥാനാര്‍ത്ഥി വന്നാല്‍ വോട്ട് ചോദിക്കാന്‍ അവകാശമില്ലെന്ന് ആരാ പറഞ്ഞേ? ഒടനെ കൂവും. നിന്നെയൊക്കെ. നീയിവിടെ കൂവിക്കൊണ്ടിരിക്കും. ഞാന്‍ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാല്‍ ഞാന്‍ എംഎല്‍എയാണെന്ന് നീ ഓര്‍ത്തോ. നിന്റെ വോട്ട് ഇല്ലാതെ തന്നെ ഞാന്‍ എംഎല്‍എയായി ഇവിടെ വരും. അപ്പൊ നീ കൂവണം. രണ്ടാം തീയതി… മനസിലായില്ലേ? അതോണ്ട് അങ്ങനെ പേടിപ്പിക്കരുത്. കൂവിയോടിച്ചാല്‍ ഓടുന്ന ഏഭ്യനല്ലെടാ ഞാന്‍. നീയൊക്കെ മനസിലാക്കാന്‍ വേണ്ടി പറയുകയാ. ഏപ്രില്‍ ആറാം തീയതി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവന് തൊപ്പിയില്‍ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. മനസിലായല്ലോ

read also:കടല്‍ത്തീരത്ത് വന്നടിഞ്ഞ ജീവനുള്ള പശുവിനെ കണ്ട് നടുങ്ങി നാട്ടുകാര്‍

അഞ്ചാം മെമ്ബറാ…അതുകൊണ്ട് വോട്ടുചെയ്യണം. നിന്നെയൊക്കെ ഇങ്ങനെയാ കാര്‍ന്നോമ്മാര് പഠിപ്പിച്ച്‌ വിടുന്നതെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്. സ്വല്‍പ്പം കൂടെ മാന്യത പഠിപ്പിച്ച്‌ വിടുമെന്നാ ഞാന്‍ ഓര്‍ത്തത്. കാര്‍ന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ. അതിനുവേണ്ടി ഞാന്‍ അല്ലാഹുവിനോട് ദുആ ചെയ്യാം. നിന്നെയൊക്കെ നന്നാവാന്‍ വേണ്ടി. വേറൊന്നും പറയുന്നില്ല. മനസിലായോ? സൗകര്യമുണ്ടെങ്കില്‍ നീയൊക്കെ വോട്ട് ചെയ്‌താല്‍ മതി. മനസിലാക്കിക്കോ. ഇതാണോ രാഷ്ട്രീയം? എടാ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിയ്ക്കാന്‍ അവകാശമില്ലേടാ? എലക്ഷന്‍ കമ്മീഷനില്‍ ഒരു പരാതി കൊടുത്താല്‍ നീയൊക്കെ ജയിലില്‍ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തെ. മനസിലായോ?

വര്‍ത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നെ. ഞാന്‍ ഈരാറ്റുപേട്ടയില്‍ ജനിച്ചു വളര്‍ന്നവനാടാ. ഞാന്‍ എവിടെ പോകാനാ. ഈരാറ്റുപേട്ടയില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ എവിടെ പോകാനാടാ? ഇവിടെത്തന്നെ കിടക്കും മനസിലായോ? നീയല്ല, ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല ഞാന്‍. ആര് കൂവിയാലും ഓടുന്നവനല്ല ഞാന്‍. ഇതിനു മുന്‍പും കൂവിയിട്ടുണ്ട്. മനസിലായോ? ഇങ്ങനെ തന്നെ പോകും. മനസിലായോ? പിന്നേ.. വര്‍ത്താനം പറയുന്നു. പോടാ അവിടന്ന്…നീ ആരെ പേടിപ്പിക്കാന്‍? തെണ്ടി… വര്‍ത്തമാനം പറയുന്നു. അപ്പോ…നല്ലവരായ നിങ്ങള്‍… സന്മനസുള്ളവര്‍.. എനിക്ക് വോട്ട് ചെയ്യണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് എന്റെ എളിയ വാക്കുകള്‍ ഉപസംഹരിക്കുന്നു.. നന്ദി… നമസ്കാരം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button