കൽപ്പറ്റ : കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി ടീച്ചര്‍. സ്ത്രീകളെ കോൺഗ്രസ് നിരന്തരമായി അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് റോസക്കുട്ടിയുടെ രാജി.
വളരെ അധികം ആലോചിച്ച ശേഷമാണ് കോൺഗ്രസ് വിടാനുള്ള തീരുമാനം എടുത്തതെന്ന് അവർ വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിന്റെ സജീവ പ്രവർത്തകയായിരുന്നു. മതനിരപേക്ഷതയുടെ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലും വർഗീയ ശക്തികളെ നേരിടുന്നതിലും കോൺഗ്രസ് പരാജയപ്പെടുകയാണെന്നും റോസക്കുട്ടി പറഞ്ഞു.
Read Also : കൊവിഡ് വാക്സിൻ ഇനി ഗുളികയുടെ രൂപത്തിലും! ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യന്‍ ഫാര്‍മ
സമീപകാലങ്ങളിൽ പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് റോസക്കുട്ടി പറയുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വയനാട്ടുകാരായ കോൺഗ്രസ് നേതാക്കളെ പാടേ അവഗണിച്ചതിലും ശക്തമായ പ്രതിഷേധമുണ്ട്. ഭാവി നിലപാട് പിന്നീട് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.
Post Your Comments