ന്യൂഡല്‍ഹി: ഭാവിയിൽ കൊവിഡ് വാക്സിൻ ഒരു ഗുളികയുടെ രൂപത്തിൽ ലഭ്യമാകും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാര്‍മ കമ്ബനിയായ പ്രേമാസ് ബയോടെക്. ലോകമെമ്പാടുമുള്ള കമ്പനികൾ പലരൂപത്തിൽ കൊവിഡ് വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ചരിത്രപരമായ രീതിയിൽ വാക്സിൻ വികസിപ്പിക്കാനുള്ള തീരുമാനവുമായി പ്രേമാസ് ബയോടെക് രംഗത്തെത്തിയത്.
പ്രമുഖ യുഎസ് കമ്പനിയായ ഓറമെഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പ്രേമാസ് ബയോടെക്. ഒരു ഡോസില്‍ തന്നെ ഫലപ്രദമെന്ന് കണ്ട കൊവിഡ് പ്രതിരോധ ഗുളിക വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 19നാണ് പ്രേമാസ് ബയോടെക് പ്രഖ്യാപനം നടത്തിയത്.
ഗുളികയുടെ രൂപത്തിലുള്ള കൊവിഡ് വാക്സിൻ ആദ്യ ഡോസില്‍ തന്നെ ഫലപ്രദമാണെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞതാണെന്ന് ഇവർ പറയുന്നു. ഇത് അണുബാധയ്ക്കെതിരായ ശ്വസന, ദഹനനാളങ്ങളെ സംരക്ഷിക്കുമെന്നാണ് പറയുന്നത്. കൊവിഡ് പ്രോട്ടീന്‍ അധിഷ്ഠിത വിഎല്‍പി വാക്‌സിന്‍ സാര്‍സ് കോവ്-2 വൈറസിന്റെ മൂന്നുഭാഗങ്ങളില്‍ നിന്ന് മൂന്നുമടങ്ങ് സംരക്ഷണം നല്‍കുന്നതാണ്. ഓറവാക്‌സ് കോവിഡ് 19 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ക്യാപ്‌സൂള്‍ കൊവിഡിനെതിരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്യാപ്‌സൂളിന്റെ ക്ലിനിക്കല്‍ ട്രയല്‍ 2021ന്റെ രണ്ടാം പാദത്തോടെ ആരംഭിക്കും.
അതേസമയം വിസ്‌കോണ്‍സിന്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത മൂക്കിലൂടെ നല്‍കാല്‍ കഴിയുന്ന വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നീ വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.
Post Your Comments