Latest NewsKeralaNews

തൃശൂരില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവം: പ്രധാനപ്രതിയടക്കം രണ്ട് പേര്‍ പിടിയില്‍

 

തൃശൂര്‍ :  കാട്ടൂര്‍ക്കടവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ഒന്നാം പ്രതി ഗുണ്ടാ നേതാവ് ദര്‍ശന്‍, നാലാം പ്രതി രാകേഷ് എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാപ്പട്ടികയിലുള്ള കാട്ടൂര്‍ക്കടവ് നന്താനത്തുപറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് ഞായറാഴ്ച രാത്രി പത്തരയോടെ വീടിനുമുന്നില്‍ വെട്ടേറ്റ് മരിച്ചത്. നേരത്തെ ഹരീഷുമായുണ്ടായിരുന്ന വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കേസില്‍ കാട്ടൂര്‍ കരാഞ്ചിറ സ്വദേശി ചെമ്പാപ്പുള്ളി വീട്ടില്‍ നിഖില്‍ (35), ഒളരി പുല്ലഴി സ്വദേശി ഞങ്ങേലില്‍ വീട്ടില്‍ ശരത്ത് (36) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button