KeralaLatest NewsIndiaNews

വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ല, ബാലശങ്കർ പറയുന്നത് തെറ്റാണെങ്കിൽ തെളിയിക്കൂ: ജിഫ്രി തങ്ങള്‍

ബാലശങ്കറിന്‍റെ വാദം തെറ്റെന്ന്​ പറയുന്നവര്‍ക്ക്​ അത്​ തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്ന് ജിഫ്രി തങ്ങള്‍

ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ ബാലശങ്കർ ഉന്നയിക്കുന്ന ആരോപണങ്ങളെ നിഷേധിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് സമസ്​ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തിലാണ്​ സി.പി.എം-ബി.​ജെ.പി ‘ഡീല്‍’ ഉണ്ടെന്ന റിപ്പോർട്ടുകൾക്ക് മറുപടി നൽകിയത്.

ഒരു രാഷ്​ട്രീയ കക്ഷി സംഘ്​ പരിവാറുമായി ധാരണയുണ്ടാക്കിയെന്ന് ആര്‍.എസ്​.എസ്​ സൈദ്ധാന്തികന്‍ ബാലശങ്കര്‍ തെളിവു സഹിതം പറയുകയാണ്. അങ്ങനെയുള്ളപ്പോൾ അത് സത്യമല്ലെന്ന് പറയുന്നവർക്ക് അക്കാര്യം സമര്‍ഥിക്കാനുള്ള ബാധ്യതയുമുണ്ടെന്ന് തങ്ങൾ പറയുന്നു. ബി.ജെ.പിയുമായുള്ള ഡീല്‍ ആരോപിക്കുന്നവര്‍ രേഖകള്‍ നിരത്തുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു​.

Also Read:‘എന്തുകൊണ്ട് 20 കുട്ടികളെ ഉണ്ടാക്കിയില്ല, എങ്കിൽ കൂടുതല്‍ റേഷന്‍ കിട്ടിയേനെ’; പരാമർശവുമായി മുഖ്യമന്ത്രി

ഏതെങ്കിലും കക്ഷി മതേതരത്വത്തിന്​ നിരക്കാത്ത പാര്‍ട്ടികളുമായി ഡീലുണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ലെന്നും അതേക്കുറിച്ച്‌​ ആഴത്തില്‍ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്​ത്യന്‍ വിഭാഗത്തെയും മുസ്​ലിം വിഭാഗത്തെയും അകറ്റാനുള്ള ശ്രമം ഫാഷിസ്റ്റ്​ അജണ്ട നടപ്പാക്കാനാണ്. മതത്തിന്‍റെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊള്ളാത്തവരാണ് തീവ്രപക്ഷക്കാർ. മതത്തിലെ ഭൂരിഭാഗം പേരും വര്‍ഗീയമായി ചിന്തിക്കുന്നവരല്ല. വര്‍ഗീയ ചിന്ത മതങ്ങളുടെ സന്ദേശമല്ലെന്നും തങ്ങള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button