Latest NewsUAENewsGulf

റിമോട്ട് വര്‍ക്ക് വിസയും മള്‍ട്ടി എന്‍ട്രി വിസയും പ്രഖ്യാപിച്ച് യു.എ.ഇ

ദുബായ്: യു.എ.ഇയില്‍ ഇനി മുതല്‍ റിമോട്ട് വര്‍ക്ക് വിസയും മള്‍ട്ടി എന്‍ട്രി വിസയും. ലോകത്തിലെ ഏത് ഭാഗത്തുമുള്ള കമ്പനികളുടെ ജോലി യു.എ.ഇയില്‍ വെച്ച് ചെയ്യാന്‍ അവസരം നല്‍കുന്നതാണ് റിമോട്ട് വര്‍ക്ക് വിസ. എല്ലാ രാജ്യങ്ങള്‍ക്കും ഈ വിസ നല്‍കാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു.

Read Also : അതിർത്തി കടക്കാൻ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മലയാളികളെ തിരിച്ചയച്ച് കര്‍ണാടക

കൊറോണ കാലത്ത് മാറിയ ജോലി സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ വിസ അനുവദിക്കുന്നത്. യു.എ.ഇ ആദ്യമായിട്ടാണ് ഈ വിസയ്ക്ക് അനുമതി നല്‍കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തത്.

എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും അനുവദിക്കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ആഗോള സാമ്പത്തിക തലസ്ഥാനം എന്ന യു.എ.ഇയുടെ പദവി നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനങ്ങള്‍ എന്ന് ഷെയ്ഖ് മൊഹമ്മദ് പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ഒന്നിലധികം തവണ യു.എ.ഇയിലേക്ക് വരാനും പോകാനും സാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.

shortlink

Related Articles

Post Your Comments

Related Articles


Back to top button