KeralaNattuvarthaLatest NewsNews

കേരളത്തിൽ മാത്രമായൊതുങ്ങിയ കമ്യൂണിസത്തെ ഇവിടെയും ജനം കുപ്പത്തൊട്ടിയിലെറിയുന്ന കാലം വിദൂരമല്ല; തേജസ്വി സൂര്യ എംപി

കേരളത്തിൽ മാത്രമായൊതുങ്ങിയ കമ്യൂണിസത്തെ ഇവിടെയും ജനം കുപ്പത്തൊട്ടിയിലെറിയുന്ന കാലം വിദൂരമല്ലെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എംപി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അഞ്ചു വർഷങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ‘പുതിയ കേരളത്തിന് സമർപ്പിത യുവത്വം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വർഷത്തെ ഇടതിന്റെ മോശം ഭരണത്തിന്റെ ഫലം അടുത്ത രണ്ട് തലമുറ അനുഭവിക്കേണ്ടി വരും. തൊടുന്നതെന്തും നശിപ്പിക്കുന്ന ഭസ്മാസുരനെപ്പോലെയാണ് സി.പി.എം. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട, അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ ഭരണത്തിൽ എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും പോലുള്ള ഭീകര സംഘടനകളാണ് ശക്തരായതെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് എതെങ്കിലും മതങ്ങൾ തമ്മിലുള്ള പ്രശ്‌നമല്ല, മറിച്ച് സ്ത്രീകളെയാകെ ബാധിക്കുന്ന വിഷയമാണ്. ഇഷ്ടമുള്ള ആളുകൾ തമ്മിൽ വിവാഹിതരാകുന്നത് തെറ്റല്ല. മറിച്ച് മതം മാറ്റത്തിന് വേണ്ടി പ്രണയക്കുരുക്കിൽ പെടുത്തുന്നതിനെയാണ് എതിർക്കുന്നതെന്നും തേജസ്വി സൂര്യ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button