Latest NewsKeralaNews

അഴിമതിയുടെ അഞ്ചു വർഷങ്ങളാണ് കടന്നു പോയത്; കമ്യൂണിസത്തെ കുപ്പത്തൊട്ടിയിൽ എറിയുന്ന കാലം വിദൂരമല്ലെന്ന് തേജസ്വി സൂര്യ

കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ

കൊച്ചി: കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. കേരളത്തിൽ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റേയും അഞ്ചു വർഷങ്ങളാണ് കടന്നു പോയതെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ‘പുതിയ കേരളത്തിന് സമർപ്പിത യുവത്വം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ.

Read Also: കോൺഗ്രസ് എന്നാൽ പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

തൊടുന്നതെന്തും നശിപ്പിക്കുന്ന ഭസ്മാസുരനെപ്പോലെയാണ് സിപിഎം. അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ ഭരണത്തിൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും പോലുള്ള ഭീകര സംഘടനകളാണ് ശക്തരായത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഇടതിന്റെ മോശം ഭരണത്തിന്റെ ഫലം അടുത്ത രണ്ട് തലമുറ അനുഭവിക്കേണ്ടി വരും.
സംസ്ഥാനത്തെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെയൊന്നടങ്കം ബാധിക്കുന്ന വിഷയമാണ് ലൗ ജിഹാദ്. ഇഷ്ടമുള്ള ആളുകൾ തമ്മിൽ വിവാഹിതരാകുന്നത് തെറ്റല്ല. മറിച്ച് മതം മാറ്റത്തിന് വേണ്ടി പ്രണയക്കുരുക്കിൽ പെടുത്തുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ശബരിമല സമര നായകനെതിരെ മത്സരിക്കാനില്ല, ഇനി ബി.ജെ.പിക്കൊപ്പം; മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ അപരൻ പത്രിക പിൻവലിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button