
കൊട്ടാരക്കര: ഇഞ്ചക്കാട് മഠത്തിൽകാവ് ഭദ്രകാളീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന അടൂർ കിളിവയൽ വടക്കടത്ത്കാവ് ഭാനു വിലാസത്തിൽ ഭുവനചന്ദ്രനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒരു പവനിൽ കൂടുതൽ തൂക്കം വരുന്ന മണിമാല മോഷ്ടിച്ച കേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. ക്ഷേത്രത്തിൽ പുതിയ ഭരണസമതി ചുമതലയേൽക്കുന്നതിന് മുമ്പായി ഓഡിറ്റ് നടത്തിയപ്പോഴാണ് മോഷണ വിവരം പുറംലോകം അറിയുന്നത്.
തുടർന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു ഉണ്ടായത്. പോലീസ് ശാന്തിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിനെ തുടർന്ന് മോഷണം വ്യക്തമാകുകയായിരുന്നു ഉണ്ടായത്. ഏനാത്ത് മണിമുറ്റത്ത് നിധി ഫൈനാൻസിൽ 17000 രൂപക്ക് പണയം വച്ചിരുന്ന തൊണ്ടി മുതൽ പോലീസ് വീണ്ടെടുത്തു. കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments