Latest NewsKeralaNews

1,57,000 നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി മു​ഖേ​ന ന​ല്‍​കിയെന്ന സര്‍ക്കാര്‍ വാദം കളവെന്ന് വിവരാവകാശരേഖ

തി​രു​വ​ന​ന്ത​പു​രം : പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ 1,57,000 നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി മു​ഖേ​ന ന​ല്‍​കി എ​ന്ന അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്ന് വിവരാവകാശ രേ​ഖ.

Read Also : പണമിടപാടുകള്‍ക്ക് ഏപ്രില്‍ മുതല്‍ ഫീസ് ഈടാക്കാന്‍ ഒരുങ്ങി ഇന്ത്യ പോസ്‌റ്റ് പേമെന്റ്‌സ് ബാങ്ക്

2016 ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ 2021 ഫെ​ബ്രു​വ​രി 10 വ​രെ സ്പാ​ര്‍​ക്ക് വ​ഴി പെ​ര്‍​മ​ന​ന്‍​റ്​ എംപ്ലോയീ നമ്പറും ശമ്പളവും ന​ല്‍​കി​യ​ത് 109585 പേ​ര്‍​ക്കാ​ണ്. പു​തി​യ​താ​യി സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ല്‍ വ​രു​ന്ന​വ​ര്‍​ക്കാ​ണ് പെ​ര്‍​മ​ന​ന്‍​റ്​ എം​പ്ലോ​യി നമ്പർ (പെ​ന്‍) ന​ല്‍​കു​ന്ന​ത്.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​കെ 109585 പേ​ര്‍​ക്ക് ന​ല്‍​കി​യ പെ​ന്‍ നമ്പറിൽ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ 14389 നി​യ​മ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. ആ ​നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി വ​ഴി അ​ല്ല. അ​പ്പോ​ള്‍ പി.​എ​സ്.​സി വ​ഴി അ​ഞ്ച്​ വ​ര്‍​ഷം ന​ല്‍​കി​യ നി​യ​മ​ന​ങ്ങ​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​യും. മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ട 157000 ശ​രി​യാ​യ ക​ണ​ക്ക​ല്ല എ​ന്ന് വി​ദ്യാ​ഭ്യാ​സ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം. ​ഷാ​ജ​ര്‍​ഖാ​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി വെ​ളി​പ്പെ​ടു​ത്തു​ന്നു.

സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ട​തി​ലും 52585 എ​ണ്ണം കു​റ​വാ​ണ് നി​യ​മ​ന​ങ്ങ​ള്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ആ​രോ​പി​ക്കു​ന്ന​തു​പോ​ലെ ഇ​ത്ര​യും ഒ​ഴി​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ മ​ര​വി​പ്പി​ക്കു​ക​യോ അ​ത​ല്ല നി​യ​മ​ന​മെ​മ്മോ ല​ഭി​ച്ചി​ട്ടും നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​കാ​തി​രി​ക്കു​ക​യോ ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button