തിരുവനന്തപുരം : പിണറായി വിജയന് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ 1,57,000 നിയമനങ്ങള്‍ പി.എസ്.സി മുഖേന നല്കി എന്ന അവകാശവാദം തെറ്റാണെന്ന് വിവരാവകാശ രേഖ.
2016 ജൂണ്‍ ഒന്നുമുതല്‍ 2021 ഫെബ്രുവരി 10 വരെ സ്പാര്‍ക്ക് വഴി പെര്‍മനന്റ് എംപ്ലോയീ നമ്പറും ശമ്പളവും നല്‍കിയത് 109585 പേര്‍ക്കാണ്. പുതിയതായി സര്‍ക്കാര്‍ സര്‍വിസില്‍ വരുന്നവര്‍ക്കാണ് പെര്‍മനന്റ് എംപ്ലോയി നമ്പർ (പെന്‍) നല്‍കുന്നത്.
വിവരാവകാശ നിയമപ്രകാരം ആകെ 109585 പേര്‍ക്ക് നല്കിയ പെന്‍ നമ്പറിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 14389 നിയമനങ്ങളും ഉള്‍പ്പെടുന്നു. ആ നിയമനങ്ങള്‍ പി.എസ്.സി വഴി അല്ല. അപ്പോള്‍ പി.എസ്.സി വഴി അഞ്ച് വര്‍ഷം നല്കിയ നിയമനങ്ങളുടെ എണ്ണം വീണ്ടും കുറയും. മുഖ്യമന്ത്രി അവകാശപ്പെട്ട 157000 ശരിയായ കണക്കല്ല എന്ന് വിദ്യാഭ്യാസപ്രവര്ത്തകന് എം. ഷാജര്‍ഖാന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വെളിപ്പെടുത്തുന്നു.
സര്‍ക്കാര്‍ അവകാശപ്പെട്ടതിലും 52585 എണ്ണം കുറവാണ് നിയമനങ്ങള്‍. ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നതുപോലെ ഇത്രയും ഒഴിവുകള്‍ സര്‍ക്കാര്‍ മരവിപ്പിക്കുകയോ അതല്ല നിയമനമെമ്മോ ലഭിച്ചിട്ടും നിയമന ഉത്തരവ് നല്കാതിരിക്കുകയോ ചെയ്യുകയാണ് ഉണ്ടായത്.
Post Your Comments