കൊച്ചി : സേവിംഗ്‌സ് അക്കൗണ്ടിലെ നിശ്ചിത പരിധിക്ക് ശേഷമുള്ള പണമിടപാടുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഫീസ് ഈടാക്കാന്‍ ഇന്ത്യ പോസ്‌റ്റ് പേമെന്റ്‌സ് ബാങ്കിന്റെ (ഐ.പി.പി.ബി) തീരുമാനം. സൗജന്യ പരിധിക്ക് ശേഷമുള്ള പണ നിക്ഷേപം, പണം പിന്‍വലിക്കല്‍ എന്നിവയ്ക്കാണ് ഫീസ് ഏര്‍പ്പെടുത്തുക.
പ്രതിമാസം നിശ്‌ചിത സൗജന്യ ഇടപാടുകള്‍ ഉണ്ടായിരിക്കും. ശേഷമുള്ള ഇടപാടുകള്‍ക്കാണ് ഫീസ്. ഇടപാടുകാരില്‍ നിന്ന് പരമാവധി ഒരുലക്ഷം രൂപ മാത്രം നിക്ഷേപം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് പേമെന്റ്സ് ബാങ്കുകള്‍. വായ്‌പ നല്‍കാന്‍ ഇവയ്ക്ക് അനുമതിയില്ല. എന്നാല്‍ എ.ടി.എം., ഫണ്ട് ട്രാന്‍സ്‌ഫര്‍, ബില്‍ പേമെന്റ്, റീചാര്‍ജ്, നെറ്റ്‌ബാങ്കിംഗ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാം.
ഫീസ് ഇങ്ങനെ
ബേസിക് സേവിംഗ്സ് അക്കൗണ്ട്
പണം പിന്‍വലിക്കല്‍ : പ്രതിമാസം നാല് ഇടപാടുകള്‍ സൗജന്യം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ). പണ നിക്ഷേപത്തിന് ഫീസില്ല.
സേവിംഗ്സ്, കറന്റ് അക്കൗണ്ട്
പണം പിന്‍വലിക്കല്‍ : പ്രതിമാസം 25,000 രൂപവരെ ഫീസില്ല. തുടര്‍ന്ന് ഓരോ ഇടപാടിനും മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ).
പണം നിക്ഷേപം : പ്രതിമാസം 10,000 രൂപവരെ ഫീസില്ല. തുടര്‍ന്ന് ഓരോ ഇടപാടിനും മൂല്യത്തിന്റെ 0.50 ശതമാനം ഫീസ് (മിനിമം 25 രൂപ).
Post Your Comments