Latest NewsNewsInternational

ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കോവിഡ്

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് ഇമ്രാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. അദ്ദേഹം വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിച്ചതായി ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു.

പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് ഇമ്രാന്‍ വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്‌സിന്‍ ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also :  ഇ.ഡിക്കു പിന്നാലെ കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷിക്കാന്‍ ഇൻകം ടാക്സും; നോട്ടീസ് അയച്ചു

പാകിസ്ഥാനില്‍ കോവിഡ് പുതിയ തരംഗം ഉണ്ടാവുന്നതായി സൂചനകളുണ്ട്. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്ന്, വാക്‌സിന്‍ സ്വീകരിച്ചത് അറിയിച്ചുകൊണ്ടു ഇമ്രാന്‍ ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button