ഇസ്ലാമാബാദ് : ലോകത്ത് കോവിഡ് വൈറസ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനിടെ 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പാകിസ്താന്. ദക്ഷിണാഫ്രിക്ക, റുവാണ്ട, താന്‍സനിയ എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് സമ്പൂർണ്ണ വിലക്ക്. അതേ സമയം ഞായറാഴ്ച രാജ്യത്ത് 3667 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ അഞ്ചുവരെ വിലക്ക് പ്രാബല്യത്തില്‍ തുടരും. ബൊട്സ്വാന, ബ്രസീല്‍, കൊളംബിയ, ഖമറൂസ്, ഘാന, കെനിയ, മൊസാംബീക്, പെറു, സാംബിയ എന്നിവയാണ് യാത്ര വിലക്കുള്ള മറ്റു രാജ്യങ്ങള്‍. കോവിഡ് വ്യാപനത്തിന്റെ തോത് കണക്കാക്കി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യങ്ങളെ മൂന്നു കാറ്റഗറികളാക്കി തിരിച്ചതില്‍ സി വിഭാഗത്തിലാണ് ഈ 12 രാജ്യങ്ങളുള്ളത്. കഴിഞ്ഞ ദിവസം 44 രോഗികള്‍കൂടി രാജ്യത്ത് മരിച്ചു. ഇതോടെ മരണസംഖ്യ 13,843 ആയി. ഇതുവരെ 5,81,852 പേര് സുഖംപ്രാപിച്ചു.
Post Your Comments