ധാക്ക : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശിലെ തീവ്ര നിലപാടുകാരായ മുസ്ലീങ്ങളും ഏതാനും വിദ്യാർത്ഥി സംഘടനകളും രംഗത്ത്. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൽ പങ്കുചേരാനായാണ് മോദി എത്തുക . മാര്‍ച്ച് 26, 27 തീയതികളിലാണ് മോദിയുടെ സന്ദര്‍ശനം.
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ ചെറുക്കണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയില്‍ മുസ്ലീങ്ങൾ പ്രകടനം നടത്തിയത് . വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്ക് ശേഷമാണ് ഇവർ ബൈത്തുൽ മൊക്കാറാം മസ്ജ്ദിനു മുന്നിൽ മാർച്ച് നടത്തിയത്.
Read Also : ജപ്പാനിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
മോദി ധാക്കയിലേക്ക് വരുന്നത് തടയുമെന്ന് മുദ്രാവാക്യം മുഴക്കിയ അവർ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരെ നിയമങ്ങൾ കൊണ്ടുവരുന്നയാളാണ് മോദി എന്ന് ആരോപിച്ചായിരുന്നു പ്രകടനം .ധാക്ക യൂണിവേഴ്സിറ്റി കാമ്പസിലെ 200 ഓളം ഇടതുപക്ഷ ചായ്വുള്ള വിദ്യാർത്ഥി പ്രവർത്തകരും തെരുവുകളിലൂടെ മാർച്ച് നടത്തി. ഒസാമ ബിൻ ലാദന്റെ അലർച്ചയോടെ ഞങ്ങൾ എഴുന്നേൽക്കും, ഞങ്ങൾ റസൂലിന്റെ പട്ടാളക്കാരാണ് ‘ തുടങ്ങിയ മുദ്യാവാക്യങ്ങളും ഇവർ മുഴക്കിയിരുന്നു.
Post Your Comments