ദിസ്‌പൂർ : തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യാജ വാഗ്ദാനങ്ങള്‍ മുന്‍പോട്ട് വയ്ക്കുന്ന കോണ്‍ഗ്രസിനെ ഒരു സംസ്ഥാനവും വിശ്വാസത്തിലെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ അധികാര കൊതി മൂലം തോന്നും പോലെ സഖ്യത്തിലേര്‍പ്പെടുന്നതിന് കേരളത്തിലടക്കം കനത്ത തിരിച്ചടി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസെന്നാല്‍ തട്ടിപ്പും അധികാരക്കൊതിയുമാണ്. മതങ്ങളെ തമ്മിലടുപ്പിക്കുന്ന ശക്തിയാണ് കോണ്‍ഗ്രസ് എന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു. അസമില്‍ ഭരണതുടര്‍ച്ച അവകാശപ്പെട്ട മോദി തട്ടിപ്പുകാരുടെ കൈയിലേക്ക് അസം ജനതയെ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞു.
Read Also : കാൽ കഴുകലും വിവാദവും, മാർപാപ്പ മുതൽ അനിൽ പനച്ചൂരാൻ വരെ; ബിനോയ് വിശ്വത്തിന് മറുപടിയുമായി ശ്രീജിത്ത് പണിക്കർ
പശ്ചിമബംഗാളിലെയും, ബിഹാറിലെയും, മഹാരാഷ്ട്രയിലെയും കോണ്‍ഗ്രസിന്റെ സഖ്യങ്ങളെ പരിഹസിച്ച പ്രധാനമന്ത്രി ഒരു സംസ്ഥാനത്തും ഇനി കോണ്‍ഗ്രസിന് ഭാവിയില്ലെന്നും പറഞ്ഞു.
Post Your Comments