ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് പുതുതായി 367 കോവിഡ് കേസുകളും 277 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020 ആയി ഉയർന്നു. ഇവരിൽ 3,74,412 പേർക്കും രോഗം ഭേദമായി.
ആകെ മരണസംഖ്യ 6,609 ആയി ഉയർന്നിരിക്കുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ കോവിഡ് ചികിത്സയിൽ ഉള്ളത്. ഇവരിൽ 584 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 165, കിഴക്കൻ പ്രവിശ്യ 74, മക്ക 46, അൽ ഖസീം 18, ഹാഇൽ 15, അസീർ 12, മദീന 11, തബൂക്ക് 9, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 4, ജീസാൻ 3, നജ്റാൻ 2, അൽബാഹ 2.
Post Your Comments