Latest NewsKeralaNews

നാമനിര്‍ദേശ പത്രിക തളളിയ സംഭവം: കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

വിജ്ഞാപനം വന്ന ശേഷമുളള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു.

കൊച്ചി: എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തളളിയതിനെതിരെ തലശേരിയിലേയും ഗുരുവായൂരിലേയും എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്‌ക്ക് മാറ്റി. സത്യവാങ്മൂലം സമ‍ര്‍പ്പിക്കാന്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാ‍നാര്‍ത്ഥി പി വി അരവിന്ദാക്ഷന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി.

Read Also: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി

സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പില്‍ ഇടപെടാനാകൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നതില്‍ തടസമുണ്ട്. വിജ്ഞാപനം വന്ന ശേഷമുളള കോടതി ഇടപെടല്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു. നാമനിര്‍ദേശ പത്രിക തളളിയതിനെതിരെ ദേവികുളത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍ എം ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button