Latest NewsIndiaNews

അതിർത്തി കടക്കാൻ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; മലയാളികളെ തിരിച്ചയച്ച് കര്‍ണാടക

ഇന്ന് മാത്രം 1715 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

ബെംഗളൂരു: മലയാളികളെ തിരിച്ചയച്ച് കര്‍ണാടക. വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മൂന്ന് മലയാളികളെ ബാവലി ചെക്പോസ്റ്റിൽ തിരിച്ചയച്ചു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Read Also: ശബരിമല ഇത്തവണ വിഷയമാകില്ലെന്ന ഉറപ്പുമായി വി.കെ പ്രശാന്ത് എം.എല്‍.എ

അതേസമയം, കർണാടകത്തിൽ കൊവിഡ് രണ്ടാം ഘട്ട വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു. ജനങ്ങൾ കർശനമായി നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇന്ന് മാത്രം 1715 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1039 കേസുകൾ ബെംഗളൂരുവിലാണ്.

shortlink

Related Articles

Post Your Comments


Back to top button