ബുലന്ദ്ശഹർ (യു.പി): ഉത്തർപ്രദേശിൽ പ്രണയത്തിെൻറ പേരിൽ യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ ദാരുണമായി അടിച്ചുകൊന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനും സഹോദരങ്ങൾക്കും സഹായികൾക്കുമെതിരെ പോലീസ് കേസെടുത്തു. 22 വയസ്സുള്ള ആദിൽ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാൾ യൂനുസ് എന്നയാളുടെ മകളുമായി പ്രണയത്തിലായിരുന്നു.
വെള്ളിയാഴ്ച രാത്രി യൂനുസും കൂട്ടാളികളും ആദിലിനിനെ വിളിച്ച് മദ്യം നൽകിയ േശഷം ഇഷ്ടികകൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നു ഉണ്ടായത്. ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയാതായി പോലീസ് അറിയിച്ചു.
Post Your Comments