Latest NewsKeralaNewsCrime

എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി യുവാക്കൾ പിടിയിൽ

കോഴിക്കോട്: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേരെ 8,24,000 രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് റൂറൽ എസ് പി ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം പൂനൂർ വെച്ച് 3,20,000 രൂപയുമായി പൂനൂർ പാടത്തും കുഴിയിൽ അർഷാദിനെ ബാലുശ്ശേരി എസ്.ഐ യും, താമരശ്ശേരി, കാരാടിയിൽ വെച്ച് ആവിലോറ, തടത്തിൽ റാഫിദ് (23) നെ താമരശ്ശേരി എസ്.ഐയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. ഈ മാസം അഞ്ചാമത്തെ തവണയാണ് കോഴിക്കോട് റൂറൽ ജില്ലയിൽ കുഴൽപ്പണം പിടികൂടിയിരിക്കുന്നത്. താമരശ്ശേരി ഡി.വൈ.എസ്.പി. എൻ.സി. സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിൽ ബാലുശ്ശേരി എസ്.ഐ. ഷാജു, താമരശ്ശേരി എസ്.ഐ മുരളീധരൻ, സ്പെഷ്യൽ സ്ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, സുരേഷ്. വി.കെ, ഗംഗാധരൻ സി.എച്ച്, രാജീവൻ. കെ.പി, ഷാജി വി.വി, എ.എസ്.ഐ. വിനോദ്, എസ്.സി.പി.ഒ ലിനീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button