Latest NewsKeralaNews

അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്കിലൂടെ യുവാക്കള്‍ ബൈക്കുമായി പോയി ; പിന്നീട് സംഭവിച്ചത്

ഇലക്ട്രിക് ലൈനിന്റെ എര്‍ത്തിംഗിനായുള്ള പ്‌ളേറ്റിലാണ് കുടുങ്ങിയത്

തിരുവനന്തപുരം : അര്‍ദ്ധരാത്രി കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്കിലൂടെ ബെക്കുമായി പോയ സംഘത്തിന്റെ ബൈക്ക് ട്രാക്കില്‍ കുടുങ്ങി ട്രെയിനിനടിയില്‍പ്പെട്ടു. വര്‍ക്കല സ്വദേശികളായ സാജിര്‍ (22), സുലന്‍ (19), ടിജിത്ത് (21) എന്നിവരാണ് റെയില്‍വേ ട്രാക്കിലൂടെ ബൈക്കുമായി പോയത്. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ അരമണിക്കൂര്‍ വൈകി. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാക്കളെ റെയില്‍വേ പൊലീസ് പിടികൂടി.

ഇന്നലെ രാത്രി വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും മദ്ധ്യേയായിരുന്നു സംഭവം. രാത്രി വൈകി ഇവരിലൊരാളുടെ കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്ക് വഴി ബൈക്ക് ഓടിച്ച് വരുന്നതിനിടെ ബൈക്കിന്റെ വീല്‍ റെയില്‍വേ പാളത്തിലെ പ്‌ളേറ്റില്‍ കുരുങ്ങി. ഇലക്ട്രിക് ലൈനിന്റെ എര്‍ത്തിംഗിനായുള്ള പ്‌ളേറ്റിലാണ് കുടുങ്ങിയത്. ഇത് മാറ്റി ബൈക്ക് ഉരുട്ടി കൊണ്ടുപോകാനുളള ശ്രമത്തിനിടെ ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ് പ്രസ് കടന്നു വന്നതോടെ ബൈക്ക് ട്രാക്കില്‍ ഉപേക്ഷിച്ച് ഇവര്‍ ഓടുകയായിരുന്നു.

ട്രാക്കിന്റെ മദ്ധ്യത്ത് കിടന്ന ബൈക്ക് ട്രെയിന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്‍ജിന്‍ ഡ്രൈവര്‍ വിവരം തൊട്ടടുത്ത സ്റ്റേഷനിലും ആര്‍.പി.എഫിനെയും വിവരം അറിയിച്ചു. ആര്‍.പി.എഫ് കമ്മീഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് രാത്രി സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വര്‍ക്കല കേന്ദ്രീകരിച്ച് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button