Latest NewsKeralaCinemaMollywoodNewsEntertainment

സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെടാറുണ്ട്, അതെല്ലാം പാര്‍ട്ട് ഓഫ് ദി ഗെയിം; വിനയ് ഫോര്‍ട്ട്

ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് വിനയ്‌ ഫോർട്ട്. ജിസ് ജോയ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ മോഹന്‍കുമാര്‍ ഫാന്‍സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ഒരു സിനിമാ നടനായാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ആഘോഷ് കുമാര്‍ എന്ന സൂപ്പര്‍ സ്റ്റാറിനെയാണ് ചിത്രത്തില്‍ വിനയ് അവതരിപ്പിക്കുന്നത്. ചില പ്രോജക്ടുകളിൽനിന്ന് പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ടെന്ന് താരം പറയുന്നു.

സിനിമയെ സംബന്ധിച്ച്‌ പലതും സംഭവിക്കുന്നതാണെന്നും നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ടെന്നും വിനയ് പറയുന്നു. നമ്മള്‍ പ്രതീക്ഷിക്കുന്ന പല പ്രൊജക്ടുകളില്‍ നിന്നും നമ്മളെ ഒഴിവാക്കിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം പാര്‍ട്ട് ഓഫ് ദി ഗെയിം ആയി മാത്രമേ കാണുന്നുള്ളൂവെന്നുമാണ് വിനയ് ഫോര്‍ട്ട് സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഇതില്‍ നമുക്ക് ഒന്നും പറയാന്‍ കഴിയില്ല അത്തരം അവസ്ഥകള്‍ നേരിട്ടുനേരിട്ട് തന്നേപ്പോലുള്ളവരോക്കെ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഏതെങ്കിലും നല്ലൊരു ക്യാരക്ടറില്‍ നമ്മളെ പരിഗണിച്ചു, എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞിട്ടും അവര്‍ നമ്മളെ ഫോളോ അപ്പ് ചെയ്യാതിരിക്കുമ്പോൾ നമുക്ക് സെന്‍സ് ചെയ്യാന്‍ കഴിയുമല്ലോ’,

‘ഈ രണ്ട് മാസത്തിനിടെ രണ്ട് പ്രൊജക്ടില്‍ നിന്നും ഞാന്‍ ഔട്ട് ആയി. എനിക്ക് അങ്ങനെ ഒരു അവസരം ഉണ്ടായിരുന്നു, അത് സംഭവിച്ചില്ല അങ്ങനെയേ ഞാന്‍ വിശ്വസിക്കുന്നുള്ളൂ. മുന്നോട്ടു നോക്കാന്‍ ഒരു സിനിമ ഉണ്ടെങ്കില്‍ ഒക്കെയാണ്’. വിനയ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button