കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കുന്നതില്‍ സമസ്തക്ക് എതിര്‍പ്പുണ്ടെന്ന വാദം ശരിയല്ലെന്ന് സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പക്ഷെ പരിഗണിക്കപ്പെടേണ്ട അനിവാര്യ സാഹചര്യത്തിലായിരിക്കണം വനിതകളെ സ്ഥാനാര്‍ത്ഥികളാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമസ്തയുടെ നിലപാട് വ്യക്തമാക്കിയത്.
ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകള്‍: ‘മുസ്‌ലിം ലീഗിനെ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ നിന്നും വിലക്കുന്നത് സമസ്തയല്ല. ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം. മുസ്‌ലിം ലീഗ് മതേതര സ്വഭാവുമുള്ള പാര്‍ട്ടിയാണ്. മുസ്‌ലിം പേരുണ്ടെങ്കിലും ലീഗ് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. മുസ്‌ലിം ലീഗിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികളെ സംവരണ സീറ്റിലേക്കും അല്ലാതെയും പരിഗണിക്കേണ്ടി വന്നേക്കാം.
അങ്ങനെ പരിഗണിച്ചില്ലെങ്കില്‍ അവരുടെ ശക്തി നഷ്ടപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യാം. സംവരണ സീറ്റില്‍ പരിഗണിക്കേണ്ടത് നിര്‍ബന്ധമാണ്. അല്ലാത്ത സീറ്റുകളിലേക്കും പരിഗണിക്കപ്പെടേണ്ട സന്ദര്‍ഭങ്ങളില്‍ പരിഗണിച്ചാല്‍ തെറ്റാണെന്ന് പറയാനാവില്ല. ഇതുമായി ബന്ധപ്പെട്ട് എന്നോട് അഭിപ്രായം ചോദിച്ചിരുന്നു. നിങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെങ്കില്‍ എതിരായ സാഹചര്യത്തില്‍ നിര്‍ത്തുന്നതിനോട് സമസ്തക്ക് എതിര്‍പ്പില്ലെന്ന് അറിയിച്ചു. പോഷക സംഘടനയുടെ അഭിപ്രായങ്ങള്‍ സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ല’
Post Your Comments