തിരുവനന്തപുരം : പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിച്ച ബിജെപി നടപടി പ്രാകൃതവും പ്രകോപനപരവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അതിക്രമം കാട്ടിയത് ഉന്നതല ഗൂഢാലോചനയുടെ ഭാഗമാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നടപടി നിയമവിരുദ്ധവും രക്തസാക്ഷികളെ അപമാനിക്കുന്നതാണെന്നും സിപിഎം പറഞ്ഞു.
ബിജെപി സ്ഥാനാര്‍ത്ഥിയുടേയും കൂടെയുള്ളവരുടേയും നടപടി ചരിത്രത്തേയും രക്തസാക്ഷികളേയും അപമാനിക്കലാണ്. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗേഡ്‌സെയ്ക്ക് ക്ഷേത്രം പണിയുന്ന പാര്‍ട്ടിയുടെ പ്രതിനിധി കേരളത്തിന്റെ മണ്ണില്‍ പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ അപമാനിക്കാന്‍ തുനിഞ്ഞത് മോദി ഭരണത്തിന്റെ തണലിലും ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും സിപിഎം പറഞ്ഞു.
Read Also : കോവിഡ് വ്യാപനം: സ്‌കൂളുകളും ഹോസ്റ്റലുകളും അനിശ്ചിതകാലത്തേക്ക് അടച്ചു
നിയമസഭ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments