തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിച്ചെന്ന പരാതിയുമായി സിപിഎം രംഗത്ത്. തിരുവനന്തപുരം പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്താണ് സംഭവം.
കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിക്കുകയും ചില ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറി നശിപ്പിച്ചുവെന്നുമാണ് പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also : ശിവൻകുട്ടി ഒരു പരാജയം, നേമത്ത് 51 ശതമാനം വോട്ടിന് ജയിക്കും; കുമ്മനം രാജശേഖരൻ
കഴക്കൂട്ടം മണ്ഡലത്തിൽ നിന്നാണ് കടകംപളളി ഇത്തവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ എസ് എസ് ലാലും, ബി ജെ പിയുടെ ശോഭാ സുരേന്ദ്രനുമാണ് ദേവസ്വം മന്ത്രിയുടെ പ്രധാന എതിരാളികൾ. ശബരിമല വിഷയമടക്കം മണ്ഡലത്തിൽ സജീവ ചർച്ചയായിരിക്കെയാണ് പോസ്റ്ററുകളും ഫ്ലക്‌സുകളും നശിപ്പിക്കപ്പെടുന്നത്.
Post Your Comments