KeralaLatest NewsNewsIndia

ഒരു പുഷ്പാർച്ചന വേദനിപ്പിച്ചെങ്കിൽ ശബരിമലയിൽ മനസ് വിഷമിച്ച ഒരു സമൂഹമുണ്ടെന്ന് മനസിലാക്കുക; മുഖ്യമന്ത്രിയോട് വിശ്വാസികൾ

തൃശൂർ: പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയ സംഭവത്തിൽ വിമർശനമുന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വിശ്വാസി സമൂഹം. ഒരു പുഷ്പാർച്ചനയെ ഇത്രമാത്രം വിമർശിക്കുകയും സഖാക്കളെ അത് ഇത്രയധികം വേദനിപ്പിക്കുകയും ചെയ്തുവെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ളവർ ഓർക്കേണ്ടത് ശബരിമല വിഷയത്തിൽ മനസ് വിഷമിച്ച ഒരു സമൂഹം തന്നെയുണ്ടെന്നതാണെന്ന് വിശ്വാസികൾ പറയുന്നു. വിഷയത്തിൽ രോക്ഷം കമൻ്റുകളുടെ രൂപത്തിൽ സോഷ്യൽ മീഡിയകളിൽ പ്രവഹിക്കുകയാണ്. ‘ശബരിമലയിൽ ചെയ്ത ക്രൂരതക്ക് എത്ര മാത്രം മനസ്സ് വിഷമിച്ച ഒരു സമൂഹമുണ്ടെന്ന് എന്ത് കൊണ്ട് മനസ്സിലാക്കിയില്ല?’ എന്ന് ചോദിക്കുകയാണ് വിശ്വാസികൾ.

Also Read:കേരളത്തിലും കൊവിഡിന്റെ അടുത്ത തരംഗത്തിന് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; മുഖ്യമന്ത്രി

നടക്കാൻ പാടില്ലാത്തതാണ് രക്തസാക്ഷി മണ്ഡപത്തിൽ നടന്നതെന്നായിരുന്നു വിഷയത്തി മുഖ്യമന്ത്രിയുടെ പ്രതികരണം. ചെറുതുരുത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക് ബിജെപി സ്ഥാനാർത്ഥി അതിക്രമിച്ച് കടന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കുകയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ലക്ഷ്യം. കമ്മ്യൂണിസ്റ്റുകാരുടെ വികാരവുമായി ബന്ധപ്പെട്ട സ്ഥലമാണ് പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപം. അവിടെ അതിക്രമിച്ച് കയറി പുഷ്പങ്ങൾ വാരി എറിയുകയും മുദ്രാവാക്യം വിളിക്കുകയുമാണ് ചെയ്തത്. അത് കണ്ടാൽ കമ്മ്യൂണിസ്റ്റുകാരുടെ രക്തം തിളക്കുമെന്നും പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സന്ദീപ് വാചസ്പതി നടത്തിയ പുഷ്പാര്‍ച്ചന പ്രശ്‌നമാകുന്നതെങ്ങനെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. പാവപ്പെട്ട തൊഴിലാളികളെ കമ്യൂണിസ്റ്റ് നേതാക്കള്‍ വഞ്ചിച്ചു. നേതാക്കന്‍മാര്‍ വീട്ടിലിരുന്നു തൊഴിലാളികളെ തള്ളിവിട്ടു. വി.എസ് അച്ചുതാനന്ദന്‍ അടക്കം ആരും പങ്കെടുത്തില്ല എന്ന് ഗൗരിയമ്മ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button