CricketLatest NewsNewsSports

ബംഗ്ലാദേശിനെതിരെ ന്യൂസിലാന്റിന് 132 റൺസ് വിജയ ലക്ഷ്യം

ഡുണ്ടൈനിൽ ഇന്നാരംഭിച്ച ഒന്നാം ഏകദിനത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ബംഗ്ലാദേശ് 41.5 ഓവറിൽ 131 റൺസിന് ഓൾഔട്ട് ആയി. നാല് വിക്കറ്റ് എടുത്ത ട്രെന്റ് ബോൾട്ടും രണ്ട് വീതം വിക്കറ്റ് നേടിയ ജെയിംസ് നീഷവും മിച്ചൽ സാന്റനറുമാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

മഹേദി ഹസൻ, ടാസ്കിൻ അഹമ്മദ് എന്നിവർ വാലറ്റത്തിൽ ചെറുത്തു നിൽപ്പുയർത്തിയാണ് ടീമിനെ 131 റൺസിലേക്ക് എത്തിച്ചത്. ലിറ്റൺ ദാസ് 19 റൺസും തമീം ഇക്‌ബാൽ ഒരു റൺസും നേടി. ബോൾഡ് ടോപ് ഓർഡറിൽ രണ്ട് വിക്കറ്റും വാലറ്റത്തിൽ രണ്ട് വിക്കറ്റും നേടിയാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. തന്റെ 8.5 ഓവറിൽ 27 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റ് ബോൾട്ട് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് 8.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 72 റൺസ് എന്ന നിലയിലാണ്.

shortlink

Post Your Comments


Back to top button