Latest NewsSaudi ArabiaNewsGulf

മലയാളി ഡോക്ടർ മക്കയിൽ മരിച്ചു

മക്ക: കാസർകോട്​ സ്വദേശിയായ ഡോക്ടർ മക്കയിൽ മരിച്ചു. പൈവളിക സ്വദേശി ഡോ. കാദർ കാസിം (എ.കെ. കാസിം- 49) ആണ് മരിച്ചിരിക്കുന്നത്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം.

ഇദ്ദേഹത്തെ മൊബൈലില്‍ വിളിച്ചു മറുപടി ലഭിക്കാതായതോടെ താമസിക്കുന്ന മുറിയില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ദീർഘകാലം ഉപ്പള കൈകമ്പയിലും മംഗളൂരു ഒമേഗ ആശുപത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു.

മംഗളൂരു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു ഇദ്ദേഹം. സാമൂഹ്യ സേവന രംഗത്തും സജീവമായിരുന്ന ഡോക്ടർ മംഗളൂരുവിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.

പിതാവ്: ഹമീദലി കമ്പാർ (മുഗുളി ഹമീദ്), മാതാവ്: സുലൈഖ, ഭാര്യ: ജസീല, മക്കള്‍: കാമില്‍ കാസിം, ഷാമില്‍ കാസിം (എം.ബി.ബി.എസ് വിദ്യാര്‍ഥികൾ), സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button