കോട്ടയം : നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ. ഓര്‍ത്തഡോക്സ് സഭയുമായി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ പിന്തുണ നല്‍കാന്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ച ഫലം കാണാത്തതാണ് കാരണം. മൂന്ന് മുന്നണികളോടും സമദൂര നിലപാടാണ് സഭക്കുള്ളതെന്നും യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലി പ്രതികരിച്ചു.
Read Also : വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതെ അവരുടെ സ്റ്റാറ്റസ് കാണാം ; ചെയ്യേണ്ടതിങ്ങനെ
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വവുമായി യാക്കോബായ സഭ നേതൃത്വം വിപുലമായ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സഭ പ്രശ്നപരിഹാരത്തിന് ഉറപ്പ് നല്‍കിയാല്‍ ബിജെപിക്ക് പിന്തുണ നല്‍കാമെന്ന നിലപാടായിരുന്നു സഭ നേതൃത്വം സ്വീകരിച്ചത്. എന്നാല്‍ ബിജെപി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ വിജയം കാണാത്തതിനാല്‍ രാഷ്ട്രീയ നീക്കത്തില്‍ നിന്ന് സഭ പിന്നോട്ട് പോവുകയായിരുന്നുവെന്ന് സഭ നേതൃത്വം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രത്യേകമായ രാഷ്ട്രീയ നിലപാട് സഭ സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലി പറഞ്ഞു.
Post Your Comments