KeralaLatest NewsNews

ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നി ബസ് ശരീരത്തിലേക്കു വീണു; ജോലിക്കാരന് ദാരുണാന്ത്യം

ഇടക്കൊച്ചി; ടൂറിസ്റ്റ് ബസിന്റെ ടയർ മാറ്റുന്നതിനിടെ ജാക്കി തെന്നി ബസ് ശരീരത്തിലേക്കു വീണു മൊബൈൽ പഞ്ചർ ജോലിക്കാരന് ദാരുണാന്ത്യം. ഇടക്കൊച്ചി പാമ്പായ്മൂല അന്തിക്കാട്ട് ലോറൻസിന്റെ മകൻ അഗസ്റ്റിനാണ് (കുഞ്ഞുമോൻ-43) ദാരുണമായി മരിച്ചിരിക്കുന്നത്. അരൂർ പുത്തനങ്ങാടിക്കു സമീപമുള്ള വർക്ക് ഷോപ്പിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.

 

ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അഗസ്റ്റിനെ പുറത്തെടുത്തത്. ഇടക്കൊച്ചിയിൽ മൊബൈൽ പഞ്ചർ വർക്ക് ഷോപ്പ് നടത്തുന്നയാളാണ് അഗസ്റ്റിൻ. മാതാവ്: ഫിലോമിന. ഭാര്യ: മീര. മക്കൾ: ഡിഷോൺ, ആൾസ്റ്റൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button