പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ട് മുൻ നായകൻ ഗാരി വിൽസൺ. 16 വർഷത്തെ കരിയറാണ് റിട്ടയർമെന്റ് പ്രഖ്യാപനത്തിലൂടെ ഗാരി വിൽസൺ അവസാനം കുറിയ്ക്കുന്നത്. ഇന്ത്യക്കെതിരായ 2007 ലാണ് ഗാരി വിൽസൺ അയർലന്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 105 ഏകദിനത്തിൽ നിന്നായി 2072 റൺസ് നേടിയ വിക്കറ്റ് കീപ്പർ 83 പുറത്താക്കലുകളിലും കരിയറിൽ കുറിച്ചിട്ടുണ്ട്.
2010ൽ നെതർലാൻഡിനെതിരെ നേടിയ 2072 റൺസാണ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. പരിമിത ഓവർ ക്രിക്കറ്റിലെ രണ്ട് ഫോർമാറ്റുകളിലായി ഏഴ് ലോകകപ്പിൽ താരം അയർലണ്ട് ടീമിന്റെ ഭാഗമായിരുന്നു. അയർലന്റിനെ 26 ടി20 മത്സരങ്ങളിൽ നയിച്ചിട്ടുള്ള ഗാരി വിൽസൺ 12 എണ്ണത്തിൽ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
Post Your Comments