COVID 19Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 382 പേർക്ക്

ജിദ്ദ: സൗദിയിൽ ദിവസം പ്രതി റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിനനുസരിച്ചു രോഗമുക്തരാവുന്നവരുടെ എണ്ണം കുറയുന്നു. അതിനാൽ മൊത്തം ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഉയർന്നിരിക്കുന്നു.

ഇന്ന് 382 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 271 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ആറ് പേർ കൂടി മരിച്ചു.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,84,653 ആയി ഉയർന്നു. ഇവരിൽ 3,74,135 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,602 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,916 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 587 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 172, കിഴക്കൻ പ്രവിശ്യ 69, മക്ക 58, ഹാഇൽ 21, അൽ ഖസീം 13, വടക്കൻ അതിർത്തി മേഖല 9, മദീന 9, അസീർ 8, അൽജൗഫ് 7, തബൂക്ക് 7, ജീസാൻ 3, നജ്റാൻ 3, അൽബാഹ 3.

shortlink

Related Articles

Post Your Comments

Related Articles


Back to top button