റാഞ്ചി : ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്ത ആണ്‍കുട്ടിയെ പരസ്യമായി മര്‍ദിച്ച് പെണ്‍കുട്ടി. ഛത്തീസ്ഗഢിലെ ദാംതാരി ജില്ലയിലെ പെണ്‍കുട്ടിയാണ് തന്റെ വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ആണ്‍കുട്ടിയെ പൊതുമധ്യത്തില്‍ വെച്ച് പരസ്യമായി മര്‍ദിച്ചത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടൈംസ് നൗ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്. ദാംതാരി ജില്ലയില്‍ ഒരു മേളയ്ക്കിടെയായിരുന്നു സംഭവം. അശ്ലീല പരാമര്‍ശം നടത്തിയയാളെ പെണ്‍കുട്ടി പിടിച്ചുവെക്കുകയും പൊതിരെ തല്ലുകയുമായിരുന്നു. മേള നടക്കുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും സംഭവത്തില്‍ ഇടപെട്ടില്ല. സമീപത്തുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തിയ വിഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
धमतरी के एक गाँव मे लगे मेले में लड़की ने कथित छेड़खानी से तंग आकर एक लड़के को पीटा. #Dhamtari #Mela #Girl #Beaten #Boy #Village #Alleged #Flirting #Tcp24News #ViralVideo #SocialMedia pic.twitter.com/DxuHWCmhVf
— TCP 24 News (@tcp24News) March 20, 2021
Post Your Comments