![](/wp-content/uploads/2021/03/death.jpg)
ത്വാഇഫ്: എറണാംകുളം സ്വദേശിയും ത്വാഇഫിലെ നവോദയ നേതാവുമായിരുന്നയാൾ നിര്യാതനായി. എറണാകുളം നോർത്ത് പറവൂർ എഴിക്കര സ്വദേശി ഹക്കീം പതിയാഴത്ത് (49) ആണ് മരിച്ചിരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രി 12 മണിയോടെ മരിക്കുകയുമായിരുന്നു ഉണ്ടായത്.
നവോദയ ത്വാഇഫ് ഏരിയ ആക്ടിംഗ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 15 വർഷങ്ങളായി ത്വാഇഫ് ഹവിയയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നൈസ, മക്കൾ: ഹന ഫാത്തിമ, മുഹമ്മദ് ഹാതിം. നടപടികൾ പൂർത്തിയാക്കി മൃതദേഹം ത്വാഇഫിൽ ഖബറടക്കും.
Post Your Comments