Latest NewsNattuvarthaNews

രണ്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പ്രതികൾ പിടിയിൽ

നെടുമങ്ങാട്; പോലീസും റൂറൽ ഷാഡോ ഡാൻസഫ് ടീമും നടത്തിയ പരിശോധനയിൽ രണ്ടു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളും, കണക്കിൽപ്പെടാത്ത 2,80,000 രൂപയും പിടിച്ചെടുത്തു. പനവൂർ ആറ്റിൻപുറം ഗവ സ്കൂളിന് സമീപം മീര സാഹിബിന്റെ മകൻ കിരീടം സലിം എന്ന സലീമിന്റെ പലചരക്ക് കടയിലും ചേർന്നുള്ള വീട്ടിലെ രഹസ്യ അറയിലും സൂക്ഷിച്ചിരുന്ന 1600 ഓളം പാക്കറ്റ് പുകയില ഉൽപന്നങ്ങളും, കണക്കിൽപ്പെടാത്ത 2,80,000 രൂപയുമാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിക്കുകയുണ്ടായി.

രണ്ടു ലക്ഷം രൂപയോളം വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി മൊത്ത വിൽപനക്കാരൻ ഫോർട്ട് പോലീസിന്റെ പിടിയിലായി. മണക്കാട് സമാധി സ്ട്രീറ്റ് ശ്രീനഗറിൽ രാജേഷ് കുമാർ (46) നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ചാക്ക് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. നഗരത്തിലെ ചില്ലറ വിൽപനക്കാർക്ക് പുകയില ഉൽപന്നങ്ങൾ എത്തിച്ച് നൽകുന്ന ഇയാൾ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button