നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ സി.പി.എമ്മിന് വലിയ പ്രതിസന്ധിയായി നേതാക്കളുടേയും, അണികളുടെയും കൊഴിഞ്ഞുപോക്ക്. സി.പി.എം ചാവടിമുക്ക് ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ ബി.ജെ.പി യിൽ അംഗത്വം സ്വീകരിച്ചു. സി.ഐ.ടി.യു തൊഴിലാളിയായ രാജൻ, എസ്.യു.ടി കോർഡിനേറ്റർ ശാന്ത.കെ.നായർ, ശാന്ത ഷണ്മുഖം എന്നിവരും ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി വി.മുരളീധരൻ ഷാൾ അണിയിച്ചാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
നിരവധി പ്രാദേശിക നേതാക്കളാണ് അടുത്തിടെ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. സി.പി.എം നെല്ലിക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയിലെയും പനവിള ബ്രാഞ്ച് കമ്മിറ്റിയിലെയും മുഴുവൻ പ്രവർത്തകരും ബിജെപിയിൽ ചേർന്നുവെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു.
കോട്ടയത്ത് സി.പി.എം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ കോട്ടയത്തെ സ്വീകരണ വേദിയിൽ വെച്ച് ബി.ജെ.പിയിൽ ചേർന്നിരുന്നു.
Post Your Comments