CricketLatest NewsNewsSports

ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച് തുടങ്ങേണ്ട സാഹചര്യം അതിക്രമിച്ചു: മോമിനുൾ ഹക്ക്

ടെസ്റ്റ് ഫോർമാറ്റിൽ ബംഗ്ലാദേശ് മത്സരങ്ങൾ വിജയിച്ച് തുടങ്ങേണ്ട സാഹചര്യം അതിക്രമിച്ച് കഴിഞ്ഞുവെന്ന് ടീം ക്യാപ്റ്റൻ മോമിനുൾ ഹക്ക്. എന്നും ലേർണിംഗ് മോഡിൽ തുടരാൻ ബംഗ്ലാദേശിന് സാധിക്കില്ലെന്നും മത്സരങ്ങൾ വിജയിക്കേണ്ട സ്ഥിതിയിലേക്ക് ടീം എത്തിയെന്നും മോമിനുൾ ഹക്ക് വ്യക്തമാക്കി. ബംഗ്ലാദേശിലെത്തിയ രണ്ടാം നിര വെസ്റ്റ് ഇൻഡീസ് ടീം രണ്ട് ടെസ്റ്റ് മത്സരങ്ങളും വിജയിച്ച് പരമ്പര സ്വന്തമാക്കി മടങ്ങിയ സാഹചര്യത്തിലും, ശ്രീലങ്കൻ പരമ്പര മുന്നിൽ കണ്ടുകൊണ്ടാണ് മോമിനുൾ ഹക്ക് ഇക്കാര്യം ഉന്നയിച്ചത്.

കഴിഞ്ഞ 20 വർഷമായി ടീം ലേർണിംഗ് മോഡിലായിരുന്നുവെന്നും തനിക്ക് ഇനിയും ഈ മോഡിൽ തുടരണമെന്നില്ലെന്നും വ്യക്തമാക്കിയ മോമിനുൾ ഇനിയൊരു പത്ത് വർഷം കൂടി ടീം ഈ ഘട്ടത്തിലൂടെ തന്നെ പോകുകയാണെങ്കിൽ താരങ്ങളുടെ കരിയർ അവസാനിച്ചതായി കരുതാമെന്നും താരം കൂട്ടിച്ചേർത്തു. വേഗത്തിൽ പഠിച്ച് ആ പഠനത്തിന്റെ ഫലം നൽകുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യമെന്നും മോമിനുൾ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button