തൃശൂര്‍ : എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രസംഗിക്കവേ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ തള്ളിയിട്ടു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ശനിയാഴ്ച വൈകിട്ട് 7.15 ഓടെയാണ് സംഭവം.
Read Also : കൊവിഡ് വ്യാപനം രൂക്ഷം ; സ്കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തീരുമാനം
മുഖ്യമന്ത്രി പങ്കെടുത്ത് പ്രസംഗിച്ച ശേഷം ബേബി ജോണ്‍ പ്രസംഗിക്കുകയായിരുന്നു. ഇതിനിടെയാണ് സദസ്സില്‍നിന്ന് എത്തിയ ഒരാള്‍ അദ്ദേഹത്തെ തള്ളിയിട്ടത്. വേദിയില്‍ പ്രസംഗപീഠം സഹിതം മറിഞ്ഞുവീണ ബേബിജോണിനെ നേതാക്കളും റെഡ്വളന്റിയര്മാരും ചേര്‍ന്നാണ് എഴുന്നേല്പിച്ചത്. അല്പ സമയത്തിനകം ബേബിജോണ്‍ പ്രസംഗം തുടര്‍ന്നു. അക്രമിയെ റെഡ് വളന്റിയര്‍മാര്‍ ചേര്‍ന്ന് വേദിയില്‍നിന്ന് പിടിച്ചുമാറ്റി.
Post Your Comments