
വിഴിഞ്ഞം; പുളിങ്കുടി മുല്ലൂർ സ്വദേശിയായ അനിൽകുമാറിനെ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്നു പ്രതികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പുളിങ്കുടി അനീഷ് ഭവനിൽ ബാബു(65), അനീഷ്(22), പുളിങ്കുടി നടുത്തട്ട് വീട്ടിൽ മനോജ്(26) എന്നിവരെ ആണ് വിഴിഞ്ഞം എസ്എച്ച്ഒ ജി.രമേശ്, എസ്ഐ മാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി, സിപിഒ മാരായ കൃഷ്ണകുമാർ, അജികുമാർ, സജൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നവംബർ ഏഴിന് രാത്രി പുളിങ്കുടി ഉച്ചക്കട റോഡിൽ നടന്ന സംഭവത്തിനു പിന്നിൽ മുൻവൈരാഗ്യം ആയിരുന്നു എന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments