KeralaLatest NewsNews

സ്വപ്നയുടെ പാവാടച്ചരടിൽ പോയി തൂങ്ങിച്ചാകൂ, ഞങ്ങളോട് മുട്ടാൻ വരരുത്; ഹാലിളകിയ സഖാക്കൾക്ക് സന്ദീപ് വാചസ്പതിയുടെ മറുപടി

ചെങ്കോട്ടയിൽ കയറിച്ചെന്ന് രക്തസാക്ഷികൾക്ക് പുഷ്പാർച്ചന നടത്തി; ഹാലിളകിയ സഖാക്കൾക്ക് സന്ദീപ് വാചസ്പതിയുടെ മറുപടി

ചെങ്കോട്ടയെ വിറപ്പിച്ച് പുന്നപ്ര- വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ആലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിക്ക് നേരെ സി പി എം ഭീഷണിയുടെ സ്വരം ഉയർത്തിയിരുന്നു. സംഭവത്തിൽ ഹാലിളകിയ സി പി എമ്മുകാർക്ക് മറുപടി നൽകുകയാണ് സന്ദീപ്. തെരഞ്ഞെടുപ്പ് പ്രചരണവേളയിലായിരുന്നു സന്ദീപിൻ്റെ മറുപടി. സത്യങ്ങൾ വിളിച്ച് പറയുമ്പോൾ ഹാലിളകുക സ്വാഭാവികമാണെന്നും അങ്ങനെ ഹാലിളകിയാൽ രക്തസാക്ഷി മണ്ഡപത്തിന് ചുറ്റും രണ്ട് റൗണ്ട് ഓടി രണ്ടെണ്ണം അടിച്ച് വീട്ടിൽ പോയി കിടന്നുറങ്ങാൻ നോക്കെന്നുമാണ് സന്ദീപ് സി പി എമ്മിനെ പരിഹസിച്ച് കൊണ്ട് പറയുന്നത്. സന്ദീപ് വാചസ്പതിയുടെ വാക്കുകൾ.

Also Read:കേസ് അട്ടിമറിക്കാൻ ശ്രമം; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സുപ്രീം കോടതിയിൽ

ഞങ്ങൾക്ക് ആരേയും പേടിയില്ല. നിങ്ങൾക്ക് തൻ്റേടമുണ്ടെങ്കിൽ ചോദിച്ച ചോദ്യത്തിന് മറുപടി പറയുക. പുന്നപ്രയിലുള്ളത് നിങ്ങളുടെ രക്തസാക്ഷി മണ്ഡപമല്ല, ആയിരക്കണക്കിന് ജനങ്ങളെ ചതിച്ച് കൊന്നതിൻ്റെ വിശ്വാസവഞ്ചനയുടെ പ്രതീകമാണ്. നിങ്ങൾ പറയുന്നത് സ്വാതന്ത്ര്യസമര സേനാനികളാണെന്നാണ്. ആ സ്വാതന്ത്ര്യസമര സേനാനികളുടെ മണ്ണിലേക്കാണ് ഞങ്ങൾ പ്രവേശിച്ചത്. ഒരു രക്തസാക്ഷി മണ്ഡപത്തിൽ കയറി ഒരു ബിജെപിക്കാരൻ നാല് പൂവിട്ടപ്പോഴേക്കും മുട്ട് വിറച്ച് പോയ സി പി എമ്മുകാരെ പറ്റി ഞങ്ങളെന്ത് പറയാനാണ്? ഞങ്ങൾ നിങ്ങളെ പോലെ രക്തസാക്ഷി മണ്ഡപത്തിന് നേരെ ബോംബ് എറിഞ്ഞില്ലല്ലോ. സ്വന്തം നേതാവായ കൃഷ്ണപിള്ളയുടെ സ്മാരകം നിങ്ങൾ തന്നെ അടിച്ച് തകർത്തത് പോലെ ഞങ്ങൾ ചെയ്തില്ലല്ലോ?അവിടെ കരി ഓയിൽ ഒഴിച്ചില്ലല്ലോ? ഞങ്ങൾ നാല് പൂവിട്ടപ്പോൽ തെറിച്ച് പോകുന്ന ആശയമാണോ സി പി എമ്മിൻ്റെ കൈവശമുള്ളത്?

Also Read:വധശ്രമം അടക്കം കെ.സുരേന്ദ്രനെതിരെ നിരവധി കേസുകൾ, പിണറായി വിജയനെതിരെ 3 കേസുകൾ മാത്രം; നേതാക്കളുടെ കേസ് രജിസ്റ്റർ ഇങ്ങനെ

സി പി എമ്മിന് ഇന്ന് അറിയാവുന്ന ഏക ഭാഷ മസിലിൻ്റെ ഭാഷയാണ്. പക്ഷേ, ആലപ്പുഴയിലെ സി പി എമ്മുകാർക്ക് അറിയാമല്ലോ? മസിലിൻ്റെ കാര്യത്തിൽ ഞങ്ങളും ഒട്ടും പുറകിലല്ല. ഞങ്ങളെ കൊണ്ട് ദയവ് ചെയ്ത് ശരീരത്തിൻ്റെ ഭാഷ സംസാരിപ്പിക്കരുത്. ഇന്ന് നിങ്ങൾ കൈവെച്ചത് ഞങ്ങളുടെ യുവമോർച്ചയുടെ അഖിലേന്ത്യ നേതാവിന് നേരെയാണ്. അമ്പലപ്പുഴയിലെ പ്രിയസ്ഥാനാർത്ഥികളുടെ ദേഹത്താണ്. എസ് ഡി പി ഐയുടെ അച്ചാരം പറ്റി ആരെങ്കിലുമൊക്കെ ആലപ്പുഴയുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ വിനീതമായ ഭാഷയിൽ പറയുന്നു, ദയവ് ചെയ്ത് ഞങ്ങളോട് മുട്ടാൻ വരരുത്. നിങ്ങൾ ഞങ്ങൾക്കൊരു എരയേ അല്ല. നിങ്ങൾ പോയി സ്വപ്നയുടെ പാവാടച്ചരടിൽ തൂങ്ങിച്ചാവുകയാകും നല്ലത്. ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് പൊതുസമൂഹത്തിനോട് പറയണം. എത്ര മറച്ച് വെച്ചാലും ചരിത്രം ഞങ്ങൾ ചികഞ്ഞെടുക്കും. നിങ്ങൾ പടുത്തുയർത്തിയ നുണയുടെ കൊട്ടാരം ഞങ്ങൾ തകർക്കും, അപ്പോൾ ഹാലിളകുക സ്വാഭാവികം. അത്ര ഹാലിളകിയാൽ രക്തസാക്ഷി മണ്ഡപത്തിന് ചുറ്റും രണ്ട് റൗണ്ട് ഓടി രണ്ടെണ്ണം അടിച്ച് വീട്ടിൽ പോയി കിടന്നുറങ്ങാൻ നോക്ക്- സന്ദീപ് വാചസ്പതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button