ശ്രീകുമാർ പള്ളിപ്പുറം പകർത്തിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എത്തിയ കുമ്മനം പരിപാടികൾക്കൊടുവിൽ സ്റ്റേജിൽ ഇരിക്കുമ്പോൾ സമീപത്തെത്തിയ കുട്ടിക്കുറുമ്പി അദ്ദേഹത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന വീഡിയോയും ഫോട്ടോയുമാണ് വൈറലാകുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രമെഴുതിയ നേമത്ത് ഇക്കുറി കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുതൽ നേടുക എന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. ജനങ്ങൾക്കിടയിൽ നിന്ന് കൊണ്ട് പ്രവർത്തിക്കുന്ന ജനനേതാവാണ് കുമ്മനം. നിരവധി തവണ ഇത് വ്യക്തമായിട്ടുള്ളതാണ്. ഒരു സാധാരണക്കാരനെ പോലെ തന്നെയാണ് അദ്ദേഹം ജനങ്ങളോടും അണികളോടും ഇടപഴകുന്നത്.
Also Read:കഴിഞ്ഞ തവണത്തേതിലും കൂടുതൽ സീറ്റു കിട്ടും; തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് മുഖ്യമന്ത്രി
നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ എതിരാളികളാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെ.മുരളീധരന്‍ വന്നതുകൊണ്ട് പ്രത്യേകതകളില്ല. കെ.മുരളീധരന് ബിജെപി വോട്ടുകള്‍ ലഭിക്കില്ല. വോട്ടുകള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്. ബിജെപിക്ക് ആളുകള്‍ വോട്ട് ചെയ്യുന്നത് നിലപാടും ആദര്‍ശവും മോദി സര്‍ക്കാരിന്റെ ആശയവുമെല്ലാം കണ്ടിട്ടാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് വോട്ടുകള്‍ കൂടുതലായി ലഭിച്ചിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും തിരുവനന്തപുരം കോർപറേഷനിൽ നേമം നിയോജകമണ്ഡലത്തിൽ വരുന്ന 23 ഡിവിഷനുകളിൽ 14 ഇടത്ത് ബിജെപിയാണ് വിജയം നേടിയത്.
ചിത്രത്തിന് കടപ്പാട്: ശ്രീകുമാർ പള്ളിപ്പുറം
Post Your Comments