
ജലന്ധർ : മംഗല്യ ദോഷം മാറുന്നതിന് വേണ്ടി 13 കാരനെ വിവാഹം കഴിച്ച് അധ്യാപിക. ജലന്ധറിലെ ബസ്തി ബാവ ഖേൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. നിരന്തരമായി യുവതിയുടെ വിവാഹം മുടങ്ങുന്നതില്‍ വീട്ടുകാര്‍ക്ക് കടുത്ത ഭയമുണ്ടായിരുന്നു. തുര്‍ന്ന് ഇവര്‍ ഒരു ജോത്സ്യനെ സമീപിച്ചു. അപ്പോഴാണ് യുവതിയുടെ ജാതകത്തില്‍ ദോഷമുണ്ടെന്ന് അറിയുന്നത്.
പിന്നീട് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമായി പ്രതീകാത്മക വിവാഹം നടത്തണമെന്ന് ജോത്സ്യന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ് തന്‍റെ ട്യൂഷന്‍ സെന്‍ററില്‍ പഠിക്കുന്ന കുട്ടിയെ വീട്ടില്‍ നിന്ന് ട്യൂഷന്‍ പഠിക്കാമെന്ന വ്യാജേന യുവതി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഒരാഴ്ച്ചയാണ് യുവതി കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ചത്.
ശേഷം കുട്ടി തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങള്‍ മാതാപിതാക്കളോട് പറഞ്ഞത്. അധ്യാപികയും വീട്ടുകാരും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് വിവാഹച്ചടങ്ങുകള്‍ ചെയ്യിച്ചെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.
Read Also : ‘ഭീഷണി വേണ്ട’; ഇഡിയെ വെല്ലുവിളിച്ച് തോമസ് ഐസക്ക്
തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം പ്രതീകാത്മകമായി ഹല്‍ദിയും ആദ്യരാത്രിയുമടക്കമുള്ള ചടങ്ങുകള്‍ ആഘോഷിച്ചെന്നും, പിന്നീട് വളകള്‍ പൊട്ടിച്ച് വിധവയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. പിന്നീട് ജോത്സ്യന്‍റെ നിര്‍ദ്ദശപ്രകാരം കുടുംബം അനുശോചനച്ചടങ്ങുകള്‍ നടത്തി. കൂടാതെ ഒരാഴ്ച്ച വീട്ടുജോലികള്‍ ചെയ്യിപ്പിച്ചതായും കുട്ടി പൊലീസിനോട് പറഞ്ഞു.
Post Your Comments