Latest NewsCricketNewsSports

അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ വിഷമമില്ല: സൂര്യകുമാർ യാദവ്

ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. എന്നാൽ സൂര്യകുമാർ യാദവ് ഔട്ടായത് തോർഡ് അമ്പയറിന്റെ തെറ്റായ തീരുമാനം കൊണ്ടായിരുന്നു. താരത്തിന്റെ ക്യാച്ച് ചെയ്ത മലാൻ പന്ത് പിടിക്കുമ്പോൾ പന്ത് ഗ്രൗണ്ടിൽ തൊടുന്നത് റീപ്ലേയിൽ വ്യക്തമായിരുന്നു. എന്നിട്ടും തെളിവില്ല എന്ന് പറഞ്ഞ് തോർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറിന്റെ വിധിക്കൊപ്പം നിൽക്കുകയായിരുന്നു.

അതേസമയം, ഔട്ടായതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് സൂര്യ വ്യക്തമാക്കി. ‘ചില കാര്യങ്ങൾ തന്റെ കൈയിൽ അല്ല. ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം സ്ഥാനത്ത് ഇറങ്ങാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകി. ഇംഗ്ലീഷ് പേസർ ആർച്ചറിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായ പ്ലാൻ തനിക്ക് ഉണ്ടായിരുന്നു. തന്റെ അവസരം വരുമെന്നും അത് വന്നപ്പോൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് തന്റെ കടമ’. സൂര്യകുമാർ യാദവ് മത്സരശേഷം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button