ഒരുപാട് കാലത്തെ നിയമവിവാദങ്ങൾക്ക് ശേഷമാണ് വാഹനം പൊളിക്കല്‍നയം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. പരിസ്‌ഥിതി മലിനീകരണമുണ്ടാക്കുന്ന പഴയവാഹനങ്ങള്‍ നിരത്തുകളില്‍നിന്നു പിന്‍വലിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരാക്കി വാഹനവിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയമാണു ലോക്‌സഭയില്‍ ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരി പ്രഖ്യാപിച്ചത്. “സന്നദ്ധ വാഹനശൃംഖല നവീകരണ പദ്ധതി” എന്ന പേരിലുള്ള നയം ഈവര്‍ഷം ഒടുവില്‍ നടപ്പായേക്കും.
പഴയ വാഹനങ്ങള്‍ പൊളിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങളെ സാമ്ബത്തികമായി സഹായിക്കാനും ലക്ഷ്യമിട്ടാണു പദ്ധതിയെന്നു മന്ത്രി ഗഡ്‌കരി വ്യക്‌തമാക്കി. പൊളിക്കല്‍ കേന്ദ്രങ്ങള്‍, വാഹനവ്യവസായം, അനുബന്ധഘടകവ്യവസായം എന്നിവയാകും നയത്തിന്റെ ഗുണഭോക്‌താക്കള്‍ എന്നും അഭിപ്രായപ്പെടുന്നു.
Also Read:യുവാവിന്റെ സമയോചിത ഇടപെടല്‍, തലകറങ്ങി താഴേക്ക് വീണ ബിനുവിന് ഇത് പുതു ജീവന്‍
20 ലധികം വർഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങള്‍ രാജ്യത്തുണ്ട്. 15 വര്‍ഷത്തിലേറെ പഴക്കമുള്ളവ 34 ലക്ഷം. 15 വര്‍ഷത്തിലേറെ പഴക്കമുള്ളതും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമായ വാഹനങ്ങള്‍ 17 ലക്ഷം. പഴയ വാഹനങ്ങള്‍ 1012 മടങ്ങ് അധികം വായുമലിനീകരണമുണ്ടാക്കുകയും റോഡ് സുരക്ഷയ്‌ക്കു ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നു.
പഴയ വാഹനം പൊളിച്ചെന്ന (സ്‌ക്രാപ്പിങ്) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കു പുതിയ വാഹനങ്ങളുടെ വിലയില്‍ 5% ഇളവ് നല്‍കാന്‍ വാഹനനിര്‍മാതാക്കള്‍ക്കു നിര്‍ദേശം നല്‍കും. വാഹനഘടകങ്ങളുടെ വില കുറയും. വാഹനവിപണി ഉണരുന്നതോടെ കേന്ദ്രത്തിന്റെയും സംസ്‌ഥാനങ്ങളുടെയും ജി.എസ്.ടി. വരുമാനം വര്‍ധിക്കും. പഴയ വാഹനങ്ങള്‍ പൊളിച്ചവര്‍ക്കു പുതിയവ വാങ്ങുമ്ബോള്‍ രജിസ്‌ട്രേഷന്‍, റോഡ് നികുതി ഇളവുകള്‍ നല്‍കാന്‍ സംസ്‌ഥാനസര്‍ക്കാരുകള്‍ക്കും അവസരമുണ്ടെന്നു മന്ത്രി ഗഡ്‌കരി വ്യക്‌തമാക്കി.
ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശിച്ച വാഹനനയപ്രകാരം 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും 15 വര്‍ഷം കഴിഞ്ഞ വാണിജ്യവാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സംസ്‌ഥാനസര്‍ക്കാരുകളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തമുള്ള സ്‌ക്രാപ്പിങ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാകും ഫിറ്റ്‌നസ് പരിശോധന. പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമകള്‍ക്കു കനത്തപിഴ ചുമത്തുകയും ചെയ്യും. ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധനയ്‌ക്ക് ആവശ്യമായ സ്‌ഥലസൗകര്യം, ഐ.ടി. സെര്‍വറുകള്‍ തുടങ്ങിയവ വേണം. ടെസ്‌റ്റ് സൗകര്യം മാത്രമേയുണ്ടാകൂ. നന്നാക്കല്‍, വില്‍പ്പന, സ്‌പെയര്‍ സേവനം എന്നിവയ്‌ക്ക് അനുവാദമുണ്ടാകില്ല. ടെസ്‌റ്റിനുള്ള ബുക്കിങ്ങും പരിശോധനാ റിപ്പോര്‍ട്ടും ഓണ്‍ലൈനിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ടെസ്‌റ്റില്‍ പരാജയപ്പെടുകയോ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അനുവാദം ലഭിക്കാതിരിക്കുകയോ ചെയ്‌താല്‍ ആ വാഹനത്തിന്റെ ആയുസ് കഴിഞ്ഞതായി പ്രഖ്യാപിക്കും.
പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി കരട് വാഹനനയം ആഴ്‌ചകള്‍ക്കകം പ്രസിദ്ധീകരിക്കും. നയം നടപ്പാകുന്നതോടെ വാഹനവിപണിയുടെ വരുമാനം നിലവിലെ 4.5 ലക്ഷം കോടിയില്‍നിന്ന് 10 ലക്ഷം കോടി രൂപയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. ഉരുക്ക്, പ്ലാസ്‌റ്റിക്, റബര്‍, അലുമിനിയം തുടങ്ങി പൊളിച്ചുമാറ്റിയ വാഹനഭാഗങ്ങള്‍ സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണത്തിന് ഉപയോഗിക്കും. ഇതിലൂടെ ഈ ചെലവില്‍ 3040% കുറവുണ്ടാകുകയും സ്‌പെയര്‍ പാര്‍ട്‌സ് വില വന്‍തോതില്‍ കുറയുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടലുകൾ
Post Your Comments